12-02-2026 ദേശീയ പണിമുടക്ക് – ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു.
പൊതു ആവശ്യങ്ങൾ ശ്രമശക്തി നീതി – 2025 ബില്ലും തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും പിൻവലിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ (NMP) പിൻവലിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജോലികൾ കരാർവൽക്കരിക്കുന്നത് അവസാനിപ്പിക്കുക. എല്ലാ തൊഴിലാളികൾക്കും പ്രതിമാസം ₹26,000 കുറഞ്ഞ വേതനം ഉറപ്പാക്കുക. ബിഎസ്എൻഎൽ ജീവനക്കാരുടെ പ്രത്യേക ആവശ്യങ്ങൾ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക – Affordability നിബന്ധന…
ശമ്പള പരിഷ്കരണം ഉൾപ്പെടെ ബിഎസ്എൻഎൽ ജീവനക്കാരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളിൽ ബിഎസ്എൻഎൽ മാനേജ്മെന്റ് തുടരുന്ന അനാസ്ഥയിൽ ശക്തമായി പ്രതിഷേധിച്ച്,2026 ജനുവരി 8 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ മേഖലയിലെ എക്സിക്യൂട്ടീവ് – നോൺ എക്സിക്യൂട്ടീവ് സംഘടനകൾ സംയുക്തമായി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ രാജസ്ഥാൻ സർക്കിൾ സെക്രട്ടറി സഖാവ് അശോക് പരീഖ് അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ജയ്പൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ആരോഗ്യം വീണ്ടെടുക്കുമെന്ന് നാം പ്രതീക്ഷിച്ചിരുന്നുവെങ്കിലുംസഖാവ് അശോക് പരീഖ് എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ രാജസ്ഥാൻ സർക്കിളിലെ ഏറ്റവും ശക്തവും പ്രബലവുമായ സംഘടനയാക്കി മാറ്റുന്നതിൽസഖാവ് അശോക് പരീഖ് നിർണായക പങ്ക് വഹിച്ചു.തന്റെ ജീവിതം മുഴുവൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും തൊഴിലാളിവർഗത്തിന്റെ…
അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി (സിഐടിയു) കൺവെൻഷൻ
അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ 13-ാമത് കൺവെൻഷൻ 2025 നവംബർ 01, 02 തീയതികളിൽ ഹൈദരാബാദിൽ നടന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ച സിഐടിയുവിൻ്റെ വൈസ് പ്രസിഡൻ്റ് സ. മേഴ്സിക്കുട്ടിയമ്മ ചെങ്കൊടി ഉയർത്തിയതോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. സിഐടിയു ജനറൽ സെക്രട്ടറി സ. തപൻ സെൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിഐടിയു അഖിലേന്ത്യാ പ്രസിഡൻ്റ് കെ ഹേമലത, വിവിധ മേഖലകളിൽ…